Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Accused

Thiruvananthapuram

ജയിലിൽ നിന്ന് ഇറങ്ങിയ പ്രതി ഒരാളെ കുത്തിവീഴ്ത്തി

പൂവാർ : കാ​പ്പ​ചു​മ​ത്തി ആ​റു​മാ​സം ജ​യി​ൽ​ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ പ്ര​തി നാ​ട്ടു​കാ​ർ​ക്ക് നേ​രെ ക​ത്തി​വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. ഒ​രാ​ൾ​ക്ക് വ​യ​റി​ൽ കു​ത്തേ​റ്റു. പി​ടി​കൂ​ടാ​ൻ പോ​യ പൊലിസി​നെ​യും ആ​ക്ര​മി​ച്ച പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്‌​പ്പെ​ടു​ത്തി. ചാ​വ​ടി ചാ​ണി പ​ണ്ടാ​ര​വി​ള ക​നാ​ൽ കോ​ട്ടേ​ജി​ൽ ഷി​ബു എ​സ്.നാ​യ​ർ (43) ആ​ണ് പിടിയിലായത്. കാ​ഞ്ഞി​രം​കു​ളം എ​സ്ഐ ബി​നു​മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലിസ് സംഘമാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ധ​നാ​ഴ്ച്ച രാ​ത്രി 7.30 ഓ​ടെയാണ് ലൂ​ർ​ദ്പു​രം കു​രി​ശ​ടി​ക്ക് മു​ന്നി​ൽ ഇ​രു​ന്ന സം​ഘ​ത്തി​ന് നേ​രെ ഇയാൾ ക​ത്തി വീ​ശി​യ​ത്.

ലൂ​ർ​ദ്പു​രം സ്വ​ദേ​ശി സ​ദ​ൻ​കു​മാ​റി​ന് (53) ആണ് വ​യ​റി​ൽ കു​ത്തേ​റ്റത്.
എ​ട്ട്മാ​സ​ത്തി​ന് മു​മ്പ് കാ​ഞ്ഞി​രം​കു​ളം ജം​ഗ്‌​ഷ​നി​ൽ വ​ച്ച് സ​മാ​ന​മാ​യ സം​ഭ​വം പ്ര​തി ന​ട​ത്തി​യി​രു​ന്നു. അ​ന്ന് ജീ​പ്പു​മാ​യി ജം​ഗ്ഷ​നി​ൽ നി​ന്ന പൊലിസ് സം​ഘ​ത്തി​ന് നേ​രെ വാ​ൾ​വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചി​രു​ന്നു.
കോ​ട​ത​ിയി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up